ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ് ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്തമായ നോവലാണ് സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ് ഈ നോവലിന്റെ പശ്ചാത്തലം.
വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ് നോവലിന്റെ ആദ്യഭാഗത്ത് വരുന്നത്. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത് ക്രിസ്തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക് നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദജീവിതത്തിന് താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ് ഈ നോവലിന്റെ കഥാതന്തു.
ഒക്കെന്‍ക്വൊ എന്ന ഗ്രാമീണന്റെയും അവന്റെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥപറയുന്നതിലൂടെയാണ് ഒരു ഭൂഖണ്ഡത്തിലുണ്ടായ സാമൂഹികമാറ്റത്തിന്റെ കഥ ചിന്നു അച്ചാബേ നമ്മോട് പറയുന്നത്. ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാന്‍. ഇതൊരു സംസ്കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്. അങ്ങനെയാണ് ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്.
10 comments:
നല്ല സംരംഭം..........ഇതുവരെ ആരുടെയും ബ്ലൊഗില്‍ കണ്ടിട്ടില്ല... നല്ല കാര്യം. കണ്ടതില്‍ സന്തോഷം.
കൊള്ളാം ബെന്യാമിന്... തുദക്കവും ഗംഭീരം. വിജയാശംസകള്‍...
Hi Benyamin, good work, keep it up.കുറെ നാളായി “ജാലകം” കിട്ടാറില്ലായിരുന്നു. ഇതിപ്പോള്‍ നന്നായി. പിന്നാംബുറവായനകള് വേഗം തന്നെ ഉമ്മറത്തെത്തട്ടെ എന്നാശംസിക്കുന്നു.
നല്ലപംക്തി. പുതിയ എഴുത്തുകാരെ പരിചയപ്പെടാം. ലോകസാഹിത്യത്തിലെ തമസ്കരിക്കപ്പെട്ട സാഹിത്യകാരന്മാരെ അറിയാം.
നല്ല സംരംഭം.
ആദ്യം തന്നെ ഈ ബ്ലോഗിനു ആശംസകള്‍
ഇതൊരു മുതല്‍ക്കൂട്ടാവും എന്നു തന്നെ കരുതുന്നു.
ഈ പുസ്തകം വാങ്ങിച്ചിട്ടു തന്നെ കാര്യം..
ഈ പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. തുടര്‍ന്നും വായന പ്രതീക്ഷിക്കുന്നു.
നല്ല തുടക്കം...
ആശംസകള്‍....
good work uncle... all the best....
congratulation
Post a Comment