Tuesday, February 5, 2013

വായന - 2012


Readings of 2012

നോവൽ:

1. The Sense of an Ending  - Julian Barnes
2. മീസാൻ കല്ലുകളുടെ കാവൽ - പി.കെ. പാറക്കടവ്
3. കാമാക്ഷി – അഴഗിയ പെരിയവൻ
4. അന്ധകാരനഴി – ഇ. സന്തോഷ്കുമാർ
5. ഭൂതക്കാഴ്ചകൾ - സുധീശ് രാഘവൻ

കഥകൾ

1. ഫേസ്ബുക്ക് – ശ്രീദേവി എം. മേനോൻ
2. ചുംബനശബ്ദതാരാവലി – ഇന്ദു മേനോൻ
3. കോട്ടയം 17 – ഉണ്ണി. ആർ
4. അവൻ മരണയോഗ്യൻ - ജോർജ് ജോസഫ് കെ.
5. ചെന്താമരക്കൊക്ക – രവിവർമ്മ തമ്പുരാൻ
6. നിലവിളി – എൻ.എസ്.മാധവൻ

കവിതകൾ:

1. ഓക്സിജൻ സിലിൻഡർ - അനൂപ് ചന്ദ്രൻ
2. ഭൂതക്കട്ട – മോഹനകൃഷ്ണൻ കാലടി
3. ഞാൻ തെരുവിലേക്ക് നോക്കി – എൻ. പ്രഭാകരൻ
4. നിഴൽപ്പുര – സൂര്യ ബിനോയ്
5. മൺവീറ് – വീരാൻ കുട്ടി
6. അതിനാൽ ഞാൻ ഭ്രാന്തനായില്ല – കെ.ജി. ശങ്കരപ്പിള്ള
7. കുഴൂർ വിത്സന്റെ കവിതകൾ - കുഴൂർ വിത്സൺ
8. സ്പർശം – മീന കന്ദസാമി

ലേഖനങ്ങൾ / ആത്മകഥ:

1 The Spiders of Allah – James Hider
2 അനുരഞ്ജനം – ബേനസീർ ഭൂട്ടോ
3 എഴുത്തുകാരിയുടെ മുറി – വെർജീനിയ വുൾഫ്
4 Princess – Jean Sasson
5 വിമർശനത്തിന്റെ ജാഗരൂകതകൾ - ഡോ. ആർ. ഭദ്രൻ
6. സ്നേഹാർദ്രം – ധ്യാനനിരതം – ജലാലുദ്ദീൻ റൂമി
7. റെവന്യു സ്റ്റാമ്പ് – അമൃതാ പ്രീതം
8. ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വയ്ക്കുന്നു – എസ്. ശാരദക്കുട്ടി.
9. The Cypress Tree – Kamin Mohammadi
10. ഇസ്ളാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം.എൻ. കാരശ്ശേരി.
11. ആത്മദംശനം – മൈന ഉമൈബാൻ
12. ഉരുളികുന്നത്തിന്റെ ലുത്തീനിയ – സക്കറിയ

Wednesday, September 19, 2012

10½ Intonations ( To all readers)

10½ Intonations ( To all readers)

A poem by Ben Okri 

1.
There is a secret trail of
books meant to inspire and
enlighten you.
find that trail.

2.
Read outside your nation
color, class, gender

3.
Read the books your
parents hate

4.
Read the books your
parents love

5.
Have one or two authors
that are important
that speak you,
and make their works
your secret passion

6.
Read widely
for fun,
for stimulation
for escape

7.
Don’t read what
everyone else is reading
check them out later
cautionly

8.
Read what you’re not
supposed to read

9.
Read for your own
liberation and metal
freedom

10.
Books are like mirrors
don’t just read the words
go into the mirror
that’s where the real
secrets are,
inside
behind
that’s where Gods dream
where our realities are born

10 ½.
Read the world
read the world
it is the most mysterious
book of all.. !!

Friday, January 13, 2012

"ആടുജീവിത"ത്തിന്റെ നോവ് പങ്കിട്ട് അസ്ലം
Posted on: 03-Jan-2012 11:38 PM
മലപ്പുറം: "ആടുജീവിത"ത്തിന് ദൃശ്യഭാഷ്യമൊരുക്കി മുഹമ്മദ് അസ്ലം മോണോആക്ടില്‍ താരമായി. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ നോവലിന് ഏകാഭിനയ സ്ക്രിപ്റ്റ് ഒരുക്കിയതും അസ്ലംതന്നെ. രണ്ടുതവണ ഇതിനായി നോവല്‍ വായിച്ചുതീര്‍ത്തു. പ്രവാസിയായ ഉപ്പ മരക്കാറിന്റെ നിര്‍ദേശംകൂടിയായപ്പോള്‍ അസ്ലമിന് വിജയം കൈപ്പിടിയിലൊതുങ്ങി. ഗള്‍ഫില്‍ പെയിന്റ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു മരക്കാര്‍ . രണ്ടുവര്‍ഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. സ്വന്തമായുളള മൂന്നേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയ ഇദ്ദേഹം ഇപ്പോള്‍ മുഴുവന്‍സമയ കര്‍ഷകനാണ്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം അവതരിപ്പിച്ചാണ് അസ്ലം ആദ്യമായി ഏകാഭിനയ വേദിയിലെത്തുന്നത്. ഒപ്പം നാടകങ്ങളിലും വേഷമിട്ടു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. വൈക്കം മഹമ്മദ്ബഷീറിന്റെ ആയിഷയെ ആസ്പദമാക്കി ഒരുക്കിയ "അള്ളാ ഡാക്ടറെ കൊണ്ടര്" നാടകത്തിലെ ഹസ്സന്‍കുഞ്ഞി എന്ന ബീഡിതെറുപ്പുകാരനെയാണ് ഇത്തവണ വേദിയിലെത്തിക്കുന്നത്. "ആടുജീവിത"ത്തിലെ നജീബിന്റെയും ഹക്കീമിന്റെയും ദുരിതം മനസ്സിനെ വീര്‍പ്പുമുട്ടിച്ചതായി അസ്ലം പറഞ്ഞു. ദാഹജലത്തിനുവേണ്ടി കേണ് ഒടുവില്‍ മരുഭൂമിയില്‍ മരിക്കേണ്ടിവന്ന ഹക്കീം, അവസാന നിമിഷം ക്രൂരനായ അര്‍ബാബില്‍നിന്ന് രക്ഷപ്പെട്ട നജീബ്, കൂട്ടുകാരന്‍ ഇബ്രാഹിം എന്നിവരെയാണ് അവതരിപ്പിച്ചത്. പ്ലസ്വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. അഫ്സത്താണ് ഉമ്മ. ആബിദ, അസ്ന എന്നിവര്‍ സഹോദരങ്ങള്‍ .

വായന 2011

വളരെ തിരക്കു നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയതെങ്കിലും മനോഹരങ്ങളായ കുറച്ചു പുസ്‌തകങ്ങളുടെ വായനകൊണ്ട് കഴിഞ്ഞ വർഷം എനിക്ക് സമ്പന്നമായിരുന്നു. ഏറെക്കാലമായി വായിക്കാൻ കാത്തിരുന്ന ചില പുസ്‌തകങ്ങൾ കയ്യിൽ കിട്ടിയ വർഷം കൂടിയായിരുന്നു അത്. 2011 - ലെ എന്റെ വായന ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

നോവലുകൾ:
1. പന്നിവേട്ട - വി.എം. ദേവദാസ്
2. മനുഷ്യൻ ഒരാമുഖം - സുഭാഷ് ചന്ദ്രൻ
3. നിന്റെ ചോരയിലെ വീഞ്ഞ് - ബി. മുരളി
4. ദ്വീപുകളും തീരങ്ങളും - ആനന്ദ്
5. കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ - അരുന്ധതി റോയി
6. പ്രവാസഭൂമിശാസ്‌ത്രം അധ്യായം 1: പരദേശി ഒരു ദൂരമാപിനി - ജോസാന്റണി കുരിപ്പുഴ
7. ഗ്രീഷ്മമാപിനി - പി. സുരേന്ദ്രൻ
8. മീരാസാധു - കെ. ആർ മീര
9. കുരുടൻ കൂമൻ - സാദിഖ് ഹിദായത്ത്
10. രണ്ടാനമ്മയ്ക്കു സ്‌തുതി - മരിയോ വർഗോസ യോസ
11. മറുപിറവി - സേതു

കഥകൾ:
1. നരനായും പറവയായും - സന്തോഷ് ഏച്ചിക്കാനം
2. വിഹ്വലതകൾക്കപ്പുറത്ത് - അംബിക
3. രതി മാതാവിന്റെ പുത്രൻ - പ്രമോദ് രാമൻ

കവിതകൾ :
1. ആശ്രമ കന്യക - സഹീറ തങ്ങൾ
2. പാബ്ലോ നെരൂദയുടെ പ്രണയകവിതകൾ - വിവ: എൻ. പി. ചന്ദ്രശേഖരൻ
3. നാലാമിടം (ബ്ലോഗു കവിതകൾ) - എഡി. കെ. സച്ചിദാനന്ദൻ
4. മുറിവുകളുടെ പെണ്ണിനു - പാലസ്ഥീൻ - ഇറഖി പെൺകവിതകൾ
5. കാൻസർ വാർഡ് - അജീഷ് ദാസൻ
6. ജീവജലം - വി.എം. ഗിരിജ
7. കാണുന്നീലോരക്ഷരവും - എം.ബി. മനോജ്

ലേഖനങ്ങൾ / ആത്മകഥകൾ / പഠനങ്ങൾ
1. രോഗവും സാഹിത്യ ഭാവനയും - കെ. പി. അപ്പൻ
2. പെൺ‌വിനിമനയങ്ങൾ - എസ്. ശാരദക്കുട്ടി
3. അവിശ്വാസി - അയാൻ ഹിർസി അലി
4. എഴുത്ത്: പുസ്‌തകം മുതൽ യുദ്ധം വരെ
5. ഇസ്ലാം സത്യമാർഗ്ഗം - എം.എം. അക്ബർ
6. എന്റെ കുട്ടിക്കാലം - ചാർളി ചാപ്ലീൻ
7. ജെ.എൻ.യു വിലെ ചുവർചിത്രങ്ങൾ - ഷാജഹാൻ മാടമ്പാട്ട്
8. ദൃശ്യദേശങ്ങളുടെ ഭൂപടം - എൻ. പി. സജീഷ്
9. മലയാളിയുടെ സ്വത്വാന്വേഷണങ്ങൾ - പി. മണികണ്ഠൻ
10. പച്ചവിരൽ - ദയാഭായിയുടെ ആത്മകഥ

English:
1. White Tiger - Aravind Adiga
2. Unaccustomed Earth - Jhumpa Lahiri
3. Girls Of Riyadh - Rajaa Alsenea
4. La Prisonniere - Malika Oufkir
5. The Appointment - Herta Muller
6. Dreams And Shadows - Robin Wright
7. The Catcher In the Rye - J.D.Salinger
8. Memories of My Melancholy Whores _ Gabriel Garcia Marquez

Tuesday, August 9, 2011

എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾ

മലയാളത്തിൽ എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾ ഇവിടെ കൊടുക്കുന്നു. ഒരു എഴുത്തുകാരന്റെ ഒരു കഥമാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച പല കഥകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുമായി എത്രത്തോളം ഒത്തുപോകുന്നു എന്ന് അറിയാനുള്ള ഒരു ശ്രമം മാത്രം. പുതിയ വായനക്കാർക്ക് ഒരു ചൂണ്ടുപലകയും.

1. വെള്ളപ്പൊക്കത്തിൽ - തകഴി ശിവശങ്കരപ്പിള്ള

2. ജന്മദിനം – വൈക്കം മുഹമ്മദ് ബഷീർ

3. മരപ്പാവകൾ - കാരൂർ നീലകണ്‌ഠപ്പിള്ള

4. കടൽത്തീരത്ത് – ഒ.വി. വിജയൻ

5. നെയ്പായസം – മാധവിക്കുട്ടി

6. ഷെർലക് – എം.ടി. വാസുദേവൻ നായർ

7. കടയനല്ലൂരിലെ ഒരു സ്‌ത്രീ – ടി. പത്മനാഭൻ

8. ബ്രിഗേഡിയർ കഥകൾ - മലയാറ്റൂർ രാമകൃഷ്ണൻ

9. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് – ജോൺ ഏബ്രഹാം

10. മെഴുകുതിരികൾ - എൻ. പി. മുഹമ്മദ്

11. വാസ്‌തുഹാര – സി.വി. ശ്രീരാമൻ

12. നാടകാന്തം – സി. രാധാകൃഷ്ണൻ

13. ക്ഷേത്രവിളക്കുകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള

14. ഒറ്റയാൻ - കാക്കനാടൻ

15. ദൂത് – സേതു

16. നിന്റെ കഥ (എന്റെയും) – എൻ. മോഹനൻ

17. മുരുകൻ എന്ന പാമ്പാട്ടി – എം. പി. നാരായണപിള്ള

18. ആറാമത്തെ വിരൽ - ആനന്ദ്

19. കൈവഴിയുടെ തെക്കേയറ്റം – പത്മരാജൻ

20. സൈലൻസർ - വൈശാഖൻ

21. അല്ലോപനിഷത്ത് – പട്ടത്തുവിള കരുണാകരൻ

22. പയ്യന്റെ ഡയറി – വി.കെ.എൻ

23. ഒരു നസ്രാണി യുവാവും ഗൌളിശാസ്‌ത്രവും – സക്കറിയ

24. പന്ത്രണ്ടാം മണിക്കൂർ - വി.പി. ശിവകുമാർ

25. ഗ്രാന്റ് കാന്യൺ - യു.കെ. ജോണി

26. സംഗീതം ഒരു സമയകലയാണ് – മേതിൽ രാധാകൃഷ്ണൻ

27. ഗൌതലജാറ (തോട്ടക്കാടൻ സ്മരണിക ) – കെ.പി. നിർമ്മൽ കുമാർ

28. ഹിഗ്വീറ്റ – എൻ.എസ്. മാധവൻ

29. ഈ ഉടലെന്നെ ചൂഴുമ്പോൾ - സാറാ ജോസഫ്

30. പടിയിറങ്ങിപ്പോയ പാർവ്വതി – ഗ്രേസി

31. മഞ്ഞ് – യു.പി. ജയരാജ്

32. പിഗ്‌മാൻ - എൻ. പ്രഭാകരൻ

33. ക്രിസ്‌മസ് മരത്തിന്റെ വേര് – അയ്മനം ജോൺ

34. റെയ്‌ൻ ഡിയർ - ചന്ദ്രമതി

35. പുരുഷവിലാപം – കെ.പി. രാമനുണ്ണി

36. നനഞ്ഞ ശിരോവസ്‌ത്രങ്ങൾ - ടി.വി.കൊച്ചുബാവ

37. പരിചിതഗന്ധങ്ങൾ - അശോകൻ ചരുവിൽ

38. ബർമുഡ – പി. സുരേന്ദ്രൻ

39. അച്ഛൻ തീവണ്ടി – വി. ആർ. സുധീഷ്

40. ബോധേശ്വരൻ - ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്

41. മരണാനന്തരം – കരുണാകരൻ

42. സതിസാമ്രാജ്യം – സുഭാഷ് ചന്ദ്രൻ

43. ഉമ്പർടോ എക്കോ – ബി. മുരളി

44. കാളീനാടകം – ഉണ്ണി ആർ.

45. ചാവുകളി – ഇ. സന്തോഷ്കുമാർ

46. രാത്രികളുടെ രാത്രി – കെ.എ. സെബാസ്‌റ്റ്യൻ

47. കൊമാല – സന്തോഷ് ഏച്ചിക്കാനം

48. ആവേ മരിയ – കെ. ആർ മീര

49. സൂര്യമുഖി – സിതാര എസ്

50. സംഘ് പരിവാർ - ഇന്ദു മേനോൻ

Thursday, December 16, 2010

മലയാളത്തിലെ മികച്ച 75 നോവലുകള്‍

വായനയിലെ തുടക്കക്കാര്‍ക്കും തിരഞ്ഞെടുത്ത വായന മാത്രം ആഗ്രഹിക്കുന്നവര്‍ക്കുമായിട്ടാണ് ഈ ലിസ്റ്റ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തെയും അക്കാലത്തിന്റെ മികച്ച രചനകളെയും പരിചയപ്പെടുന്നതിനായി പില്ക്കാലത്ത് അപ്രസക്‌തമെന്ന് വിലയിരുത്തിയിട്ടുള്ള ചില നോവലുകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ സ്വഭാവികമായും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. എണ്ണം 75-ല്‍ ഒതുക്കുന്നതിനുവേണ്ടി ചില കൃതികള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ചില എഴുത്തുകാരുടെ മറ്റു ചില കൃതികളാവും ചിലര്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടാവുക.
ഒരു തര്‍ക്കത്തിനുവേണ്ടിയുള്ളതല്ല , ഇതൊരു മാതൃകാരൂപരേഖ മാത്രമാണ്.

 1. മാര്‍ത്താണ്ഡ വര്‍മ്മ – സി.വി. രാമന്‍ പിള്ള
 2. ഭൂതരായര്‍ – അപ്പന്‍ തമ്പുരാന്‍
 3. ഇന്ദുലേഖ – ഒ. ചന്തുമേനോന്‍
 4. ചെമ്മീന്‍ – തകഴി ശിവശങ്കരപ്പിള്ള
 5. കയര്‍ - തകഴി ശിവശങ്കരപ്പിള്ള
 6. അയല്‍ക്കാര്‍ – പി. കേശവദേവ്
 7. ഒരു ദേശത്തിന്റെ കഥ – എസ്.കെ. പൊറ്റക്കാട്
 8. വിഷകന്യക - എസ്.കെ. പൊറ്റക്കാട്
 9. ബാല്യകാലസഖി – വൈക്കം മുഹമ്മദ് ബഷീര്‍
 10. മതിലുകള്‍ - വൈക്കം മുഹമ്മദ് ബഷീര്‍
 11. സുന്ദരികളും സുന്ദരന്മാരും – ഉറൂബ്
 12. ഉമ്മാച്ചു - ഉറൂബ്
 13. നാലുകെട്ട് – എം.ടി. വാസുദേവന്‍ നായര്‍
 14. രണ്ടാമൂഴം - എം.ടി. വാസുദേവന്‍ നായര്‍
 15. യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന്‍
 16. മരണം ദുര്‍ബലം – കെ. സുരേന്ദ്രന്‍
 17. മുന്‍പേ പറക്കുന്ന പക്ഷികള്‍ – സി. രാധാകൃഷ്ണന്‍
 18. ആരോഹണം – വി.കെ.എന്‍
 19. ജനറല്‍ ചാത്തന്‍സ് - വി.കെ.എന്‍
 20. അവകാശികള്‍ – വിലാസിനി
 21. അരനാഴികനേരം – പാറപ്പുറത്ത്
 22. തട്ടകം – കോവിലന്‍
 23. ആനപ്പക – പുതൂര്‍ ഉണ്ണികൃഷ്ണന്‍
 24. ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവം ശ്രീധരന്‍
 25. ദൈവത്തിന്റെ കണ്ണ് – എന്‍.പി. മുഹമ്മദ്
 26. നെല്ല് – പി. വത്സല
 27. അഗ്നിസാക്ഷി – ലളിതാംബിക അന്തര്‍ജ്ജനം
 28. നാര്‍മടിപ്പുടവ - സാറാതോമസ്
 29. ഇനി ഞാനുറങ്ങട്ടെ – പി.കെ. ബാലകൃഷ്ണന്‍
 30. തൃക്കോട്ടൂര്‍ പെരുമ – യു.എ. ഖാദര്‍
 31. ഇല്ലം – ജോര്‍ജ് ഓണക്കൂര്‍
 32. സ്വര്‍ഗ്ഗദൂതന്‍ – പോഞ്ഞിക്കര റാഫി
 33. പാടാത്ത പൈങ്കിളി – മുട്ടത്തുവര്‍ക്കി
 34. ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയന്‍
 35. ധര്‍മ്മപുരാണം - ഒ.വി. വിജയന്‍
 36. ഉഷ്ണമേഖല – കാക്കനാടന്‍
 37. സ്മാരകശിലകള്‍ – പുനത്തില്‍ കുഞ്ഞബ്‌ദുള്ള
 38. മരുന്ന് - പുനത്തില്‍ കുഞ്ഞബ്‌ദുള്ള
 39. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്‍
 40. ദൈവത്തിന്റെ വികൃതികള്‍ - എം. മുകുന്ദന്‍
 41. പ്രകൃതി നിയമം – സി. ആര്‍ പരമേശ്വരന്‍
 42. സൂര്യവംശം – മേതില്‍ രാധാകൃഷ്ണന്‍
 43. ഓഹരി – കെ.എല്‍. മോഹനവര്‍മ്മ
 44. ആള്‍ക്കൂട്ടം – ആനന്ദ്
 45. ഗോവര്‍ദ്ധന്റെ യാത്രകള്‍ - ആനന്ദ്
 46. പാണ്ഡവപുരം – സേതു
 47. ആയുസിന്റെ പുസ്‌തകം – സി.വി. ബാലകൃഷ്ണന്‍
 48. പരിണാമം – എം.പി. നാരായണപിള്ള
 49. ഭാസ്കരപട്ടേലരും എന്റെ ജീവിതവും – സക്കറിയ
 50. കാവേരിയുടെ പുരുഷന്‍ – പി. സുരേന്ദ്രന്‍
 51. വൃദ്ധസദനം – ടി.വി. കൊച്ചുബാവ
 52. സൂഫി പറഞ്ഞ കഥ – കെ.പി. രാമനുണ്ണി
 53. ശമനതാളം – കെ. രാധാകൃഷ്ണന്‍
 54. മാവേലി മന്റം – കെ.ജെ. ബേബി
 55. ആലാഹയുടെ പെണ്‍ മക്കള്‍ – സാറാ ജോസഫ്
 56. കൊച്ചേരത്തി – നാരായന്‍
 57. അവിനാശം – റിസിയോ രാജ്
 58. മാറാമുദ്ര – ഇ.പി. ശ്രീകുമാര്‍
 59. ഒടിയന്‍ – കണ്ണന്‍ കുട്ടി
 60. പുറപ്പാടിന്റെ പുസ്‌തകം - വി.ജെ. ജെയിംസ്
 61. ചോരശാസ്‌ത്രം – വി.ജെ. ജെയിംസ്
 62. ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ – എന്‍.എസ്. മാധവന്‍
 63. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം – ബാബു ഭരദ്വാജ്
 64. രാജാക്കന്മാരുടെ പുസ്‌തകം – കെ. എ. സെബാസ്‌റ്റ്യന്‍
 65. ഡി – സുസ്മേഷ് ചന്ത്രോത്ത്
 66. ഐസ് മൈനസ് 196 ഡിഗ്രി സെല്‍‌ഷ്യസ് – ജി. ആര്‍. ഇന്ദുഗോപന്‍
 67. ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ – സി. അഷ്‌റഫ്
 68. ഡ്രാക്കുള – അന്‍‌വര്‍ അബ്‌ദുള്ള
 69. 2048 കി.മി – സുരേഷ് പി. തോമസ്
 70. പാതിരാവന്‍‌കര – കെ. രഘുനാഥന്‍
 71. കരിനീല – കെ. ആര്‍ മീര
 72. ഫ്രാന്‍സിസ് ഇട്ടിക്കോര – ടി.ഡി. രാമകൃഷ്‌ണന്‍
 73. ആടുജീവിതം – ബെന്യാമിന്‍
 74. ഡില്‍‌ഡോ – വി.എം. ദേവദാസ്
 75. മനുഷ്യന്‍ ഒരാമുഖം – സുഭാഷ് ചന്ദ്രന്‍

ഇനി എന്റെ 10 ഇഷ്ടനോവലുകള്‍:

 1. മാര്‍ത്താണ്ഡ വര്‍മ്മ – സി.വി. രാമന്‍ പിള്ള
 2. ഇന്ദുലേഖ – ഒ. ചന്തുമേനോന്‍
 3. സുന്ദരികളും സുന്ദരന്മാരും – ഉറൂബ്
 4. രണ്ടാമൂഴം - എം.ടി. വാസുദേവന്‍ നായര്‍
 5. ഖസാക്കിന്റെ ഇതിഹാസം – ഒ.വി. വിജയന്‍
 6. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്‍
 7. ആള്‍ക്കൂട്ടം – ആനന്ദ്
 8. വൃദ്ധസദനം – ടി.വി. കൊച്ചുബാവ
 9. ചോരശാസ്‌ത്രം – വി.ജെ. ജെയിംസ്
 10. ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍ – സി. അഷ്‌റഫ്

Thursday, December 31, 2009

ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം

മിസിസ് ബ്രൌണ്‍ എന്ന അന്നയുടെ മാതാപിതാക്കള്‍ പ്രേമിച്ച് വിവാഹിതരായവരാണ്. അവര്‍ പിരിയുകയും മരിക്കുകയും ചെയ്‌തതുകാരണം അവള്‍ തന്റെ മുത്തശ്ശിയ്ക്കൊപ്പമാണ് വളര്‍ന്നത്. ചെറുപ്പം മുതലുള്ള ഈ ഏകാന്തതയാണ് അവളെ വലിയ വിരക്‌തയാക്കിത്തീര്‍ത്തത്. അവള്‍ സാവധാനം ക്രിസ്‌റ്റഫിനോട് അടുക്കുന്നു. അവര്‍ പ്രേമബദ്ധരായിത്തീരുകയും മി. ബ്രൌണിനോടു തെറ്റുചെയ്യുന്നു എന്ന പശ്ചാത്താപത്തില്‍ വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസമാവുകയും ചെയ്യുന്നു.
ഒരു ദിവസം ക്രിസ്‌റ്റഫ് യാദൃശ്ചികമായി വീണ്ടും ഗ്രേസിയയെ കണ്ടുമുട്ടുന്നു. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ പഴയ സ്നേഹം വീണ്ടെടുക്കുന്നു. ക്രിസ്‌റ്റഫ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും തമ്മില്‍ നല്ല സുഹൃത്തുക്കളായിരിക്കാം എന്നു പറഞ്ഞ് അവള്‍ ഒഴിയുന്നു. എങ്കിലും ആരെക്കാളും ഉപരി തമ്മില്‍ സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് മാത്രം അറിയാമായിരുന്നു.
തന്റെ കലാജീവിതത്തിന്റെ വളര്‍ച്ചയ്ക്കായി ക്രിസ്‌റ്റഫ് ഗ്രേസിയയുടെ സഹായത്തോടെ പാരീസിനു പോകുന്നു. അവിടെ ഒരു പയ്യന്‍ ക്രിസ്‌റ്റഫിനെ കാണാനെത്തുന്നു. അത് ഒളിവറിന്റെ മകന്‍ ജോര്‍ജസ് ആയിരുന്നു. അയാള്‍ അവനെ സംഗീതം പഠിപ്പിക്കാമെന്നേല്ക്കുന്നു.
ഗ്രേസിയ മരിക്കുന്നു, മകനും. ഒറ്റയ്ക്കാവുന്ന മകള്‍ ക്രിസ്‌റ്റഫിന്റെ അടുത്തെത്തുകയും അവിടെവച്ച് ജോര്‍ജ്ജസുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. തന്റെ മരണത്തിന് മുന്‍പ് അവരെ ഒന്നിപ്പിക്കണമെന്ന ആഗ്രഹത്താല്‍ ക്രിസ്‌റ്റഫ് അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.
ജീവിതത്തിന്റെ സായംസന്ധ്യയില്‍ അയാള്‍ക്ക് അന്നയെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു. അവര്‍ പോകാറുള്ള പള്ളിയില്‍ ചെന്ന് ഒളിഞ്ഞു നിന്ന് അയാള്‍ അവളെ കാണുന്നു. അവള്‍ ഏറെ മാറിക്കഴിഞ്ഞിരുന്നു. ഈ മുഖത്തിനെയാണോ താന്‍ ഒരിക്കല്‍ പ്രേമിച്ചിരുന്നത് എന്നുപോലും ക്രിസ്‌റ്റഫ് സംശയിക്കുന്നു.
പുതിയ തലമുറയ്ക്ക് ജീവിക്കാന്‍. യാതന അനുഭവിക്കാന്‍. വിജയം നേടുവാന്‍. വഴിയൊരുക്കിക്കൊണ്ട് ക്രിസ്‌റ്റഫ് മരിക്കുന്നതോടെ 2103 പേജുകളിലായി പരന്നുകിടക്കുന്ന ഈ മഹാജീവിതാതിഹാസം അവസാനിക്കുന്നു.
അവസാനഭാഗത്തിനുള്ള മുഖവുരയില്‍ റൊമെയ്‌ന്‍ റോളണ്ട് ഇങ്ങനെ പറയുന്നു : യുവാക്കളേ.. ഇന്നിന്റെ യുവാക്കളേ.. ഞങ്ങളുടെ മുകളിലൂടെ നടന്നുപോകൂ... ഞങ്ങളെ നിങ്ങളുടെ കാല്‍ക്കീഴില്‍ ചവുട്ടിഞെരിച്ച് മുന്നോട്ടു പോകൂ.. ഞങ്ങളെക്കാള്‍ മഹത്തുക്കളും സന്തുഷ്ടരും ആവൂ..
എന്നെ സംബന്ധിച്ചിടത്തോളം എന്റേതായിരുന്ന ആത്മാവിനോട് ഞാന്‍ യാത്ര പറയുന്നു. ഒഴിഞ്ഞ ചിപ്പിപോലെ ഞാനതെന്നില്‍ നിന്നും പൊഴിച്ചുകളയുന്നു. ജീ‍വിതം മരണങ്ങളുടെയും ഉയര്‍ത്തെഴുനേല്പുകളുടെയും ഒരു തുടര്‍ച്ചയാണ്. ക്രിസ്‌റ്റഫ് വീണ്ടും പിറക്കുവാന്‍ വേണ്ടി നാം മരിച്ചേ തീരൂ..

Wednesday, December 30, 2009

ജീന്‍ ക്രിസ്‌റ്റോഫ് - ഭാഗം 9

ഒളിവറും ജാക്വിലിനും തമ്മിലുള്ള ബന്ധം അനുദിനം വഷളാവുകയും അവസാനം അവള്‍ മറ്റൊരുവനൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവരുടെ കുട്ടിയെ സിസിലിയും മാഡം ആര്‍നോള്‍ഡും ചേര്‍ന്ന് വളര്‍ത്തുന്നു. ഒളിവറും ക്രിസ്‌റ്റഫറും തമ്മിലുള്ള ഹൃദയബന്ധം പുനസ്ഥാപിക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് ക്രിസ്റ്റഫ് തന്റെ ബാല്യകാല സഖിയായിരുന്ന ഗ്രേസിയെ കണ്ടുമുട്ടുന്നു. അവള്‍ ജര്‍മ്മനിയിലെ ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭാര്യ ആയിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ അവള്‍ അവനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്‌റ്ററ്ഫിന് നാട്ടിലേക്ക് പോകാനുള്ള സമ്മതപത്രം യഥാര്‍ത്ഥത്തില്‍ വാങ്ങിച്ചുകൊടുത്തത് ഗ്രേസിയായിരുന്നു. അവര്‍ വീണ്ടും സൌഹൃദത്തിലാവുന്നെങ്കിലും അധികം താമസിക്കാതെ അവള്‍ അമേരിക്കയിലേക്ക് പോകുന്നു.
പിന്നീടുള്ള നോവല്‍ ഭാഗം ക്രിസ്‌റ്റഫിന്റെയും ഒളിവറിന്റെയും ജനാധിപത്യത്തോടും കമ്യൂണിസത്തോടും മറ്റ് രാഷ്‌ട്രങ്ങളോടുമുള്ള നിലപാട് വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ഒരു മെയ്‌ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഒളിവര്‍ അതിനിടയിലുണ്ടായ സംഘടനത്തില്‍ പെട്ട് മരണമടയുന്നു. ഈ മരണം അറിയാതെ ഒരു പോലീസുകാരനെ കൊന്ന കേസില്‍ ക്രിസ്‌റ്റഫ് രാജ്യം വിടുകയും സ്വിസ്വര്‍ലാന്റില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവച്ചാണ് ഒളിവറിന്റെ മരണം ക്രിസ്‌റ്റഫ് അറിയുന്നത്. ആ വേര്‍പാട് അയാളെ രോഗഗ്രസ്ഥനാക്കുന്നു. എങ്കിലും ഒടുവില്‍ അതില്‍ നിന്നും വിമുക്‌തനാകുന്നു.
വാചകങ്ങള്‍:
1. സ്‌നേഹത്തിന്റെ വഞ്ചന സമ്പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷം അതിനാല്‍ യാതന അനുഭവിക്കുന്നവര്‍ സാധുക്കളാണ്. ഹൃദയം സത്യസന്ധമായിരിക്കുമ്പോള്‍ ഉടലിന്റെ നിന്ദ്യമായ വഞ്ചന നിസ്സാരമാണ്. ഹൃദയം വിശ്വാസവഞ്ചകനായിത്തീരുമ്പോള്‍ ബാക്കിയെല്ലാം അഗണ്യം..!
2. എത്രയും കാലം സാധിക്കുമോ അത്രയും കാലം ജീവിക്കുക എന്നതല്ല, പ്രത്യുത എത്ര ശക്‌തമായി ജീവിക്കാമോ അത്രയും ശക്‌തമായി ജീവിക്കുക എന്നതാണ് കാര്യം.
3. എന്താണ് ജീവിതം..? അത് തണുത്തുറഞ്ഞ യുക്‌തിപോലെയോ നമ്മുടെ കാഴ്ച പോലെയോ അല്ല. നാം സ്വപ്‌നം കാണുന്നതെന്തോ അതാണ് ജീവിതം. ജീവിതത്തിന്റെ അളവുകോല്‍ സ്നേഹമാണ്.
4. നീ എന്നെ സ്നേഹിക്കാതിരുന്ന ദിനങ്ങള്‍ക്ക് ഞാന്‍ നിന്നോടു നന്ദി പറയുന്നു... വേറെ എവിടെയെങ്കിലും ലഭിക്കും നിനക്ക് കൂടുതല്‍ സൌഖ്യമെന്ന് ഞാനാശിക്കുന്നു...
5. ഒരാള്‍ക്ക് തന്റെ കലയില്‍ ഊനം തട്ടാതെ നിലകൊള്ളണമെങ്കില്‍ തന്റെ ജന്മസിദ്ധമായ പ്രതിഭകൂടാതെ മറ്റ് ചിലതുകൂടി വേണം. അയാളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുകയും അതിന് ഒരു ലക്ഷ്യം നല്കുകയും ചെയ്യുന്ന വികാരവിക്ഷോഭങ്ങളും ദുഃഖങ്ങളും ഇല്ലെങ്കില്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയില്ല. (ഇബ്‌സന്റെ വാചകം)
5. എല്ലാത്തിനെയും മനസിലാക്കുക എന്നാല്‍ ഒന്നിനെയും വെറുക്കാതിരിക്കുക എന്നതാണ്..
6. അലറിപ്പായുന്ന കൊടുങ്കാറ്റില്‍ ദൃഡമായി വാക്കുചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് കലാകാരന്‍
7. നഷ്ടപ്പെട്ടവരെ, അവരുടെ നഷ്ടം അപ്പോഴും വേദനകരമായിരിക്കവെ, നമ്മള്‍ അപൂര്‍വ്വമായേ സ്വപ്‌നം കാണൂ. അവര്‍ പിന്നീട് നാം മറക്കുവാന്‍ തുടങ്ങവേ നമ്മിലേക്ക് തിരിച്ചുവരുന്നു.
8. കല ദുഃഖത്തിലെ യഥാര്‍ത്ഥമായി വിലയിരുത്താനാവൂ. ദുഃഖമാണ് ഉരകല്ല്. അപ്പോള്‍ മാത്രമേ ആര്‍ക്കാണ് യുഗങ്ങള്‍ കവച്ചുകടക്കുന്നതിന് ആരാണ് മരണത്തെക്കാള്‍ ശക്‌തരെന്ന് മനസിലാക്കുന്നതിന് നമുക്ക് കഴിയൂ. അല്പം ചിലരെ ആ പരീക്ഷണത്തെ അതിജീവിക്കൂ...
9. യഥാര്‍ത്ഥ ദുഃഖങ്ങള്‍ അഗാധതകളില്‍ ശാന്തമാവുന്നു. അവ അവയ്ക്കുവേണ്ടി നിര്‍മ്മിച്ച തലങ്ങളില്‍ ഉറങ്ങുന്നതുപോലെ തോന്നുന്നു. എന്നല്‍ എല്ലായിപ്പോഴും അവ ആത്മാവിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു....