Tuesday, August 9, 2011

എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾ

മലയാളത്തിൽ എനിക്കിഷ്ടപ്പെട്ട 50 ചെറുകഥകൾ ഇവിടെ കൊടുക്കുന്നു. ഒരു എഴുത്തുകാരന്റെ ഒരു കഥമാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച പല കഥകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുമായി എത്രത്തോളം ഒത്തുപോകുന്നു എന്ന് അറിയാനുള്ള ഒരു ശ്രമം മാത്രം. പുതിയ വായനക്കാർക്ക് ഒരു ചൂണ്ടുപലകയും.

1. വെള്ളപ്പൊക്കത്തിൽ - തകഴി ശിവശങ്കരപ്പിള്ള

2. ജന്മദിനം – വൈക്കം മുഹമ്മദ് ബഷീർ

3. മരപ്പാവകൾ - കാരൂർ നീലകണ്‌ഠപ്പിള്ള

4. കടൽത്തീരത്ത് – ഒ.വി. വിജയൻ

5. നെയ്പായസം – മാധവിക്കുട്ടി

6. ഷെർലക് – എം.ടി. വാസുദേവൻ നായർ

7. കടയനല്ലൂരിലെ ഒരു സ്‌ത്രീ – ടി. പത്മനാഭൻ

8. ബ്രിഗേഡിയർ കഥകൾ - മലയാറ്റൂർ രാമകൃഷ്ണൻ

9. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് – ജോൺ ഏബ്രഹാം

10. മെഴുകുതിരികൾ - എൻ. പി. മുഹമ്മദ്

11. വാസ്‌തുഹാര – സി.വി. ശ്രീരാമൻ

12. നാടകാന്തം – സി. രാധാകൃഷ്ണൻ

13. ക്ഷേത്രവിളക്കുകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള

14. ഒറ്റയാൻ - കാക്കനാടൻ

15. ദൂത് – സേതു

16. നിന്റെ കഥ (എന്റെയും) – എൻ. മോഹനൻ

17. മുരുകൻ എന്ന പാമ്പാട്ടി – എം. പി. നാരായണപിള്ള

18. ആറാമത്തെ വിരൽ - ആനന്ദ്

19. കൈവഴിയുടെ തെക്കേയറ്റം – പത്മരാജൻ

20. സൈലൻസർ - വൈശാഖൻ

21. അല്ലോപനിഷത്ത് – പട്ടത്തുവിള കരുണാകരൻ

22. പയ്യന്റെ ഡയറി – വി.കെ.എൻ

23. ഒരു നസ്രാണി യുവാവും ഗൌളിശാസ്‌ത്രവും – സക്കറിയ

24. പന്ത്രണ്ടാം മണിക്കൂർ - വി.പി. ശിവകുമാർ

25. ഗ്രാന്റ് കാന്യൺ - യു.കെ. ജോണി

26. സംഗീതം ഒരു സമയകലയാണ് – മേതിൽ രാധാകൃഷ്ണൻ

27. ഗൌതലജാറ (തോട്ടക്കാടൻ സ്മരണിക ) – കെ.പി. നിർമ്മൽ കുമാർ

28. ഹിഗ്വീറ്റ – എൻ.എസ്. മാധവൻ

29. ഈ ഉടലെന്നെ ചൂഴുമ്പോൾ - സാറാ ജോസഫ്

30. പടിയിറങ്ങിപ്പോയ പാർവ്വതി – ഗ്രേസി

31. മഞ്ഞ് – യു.പി. ജയരാജ്

32. പിഗ്‌മാൻ - എൻ. പ്രഭാകരൻ

33. ക്രിസ്‌മസ് മരത്തിന്റെ വേര് – അയ്മനം ജോൺ

34. റെയ്‌ൻ ഡിയർ - ചന്ദ്രമതി

35. പുരുഷവിലാപം – കെ.പി. രാമനുണ്ണി

36. നനഞ്ഞ ശിരോവസ്‌ത്രങ്ങൾ - ടി.വി.കൊച്ചുബാവ

37. പരിചിതഗന്ധങ്ങൾ - അശോകൻ ചരുവിൽ

38. ബർമുഡ – പി. സുരേന്ദ്രൻ

39. അച്ഛൻ തീവണ്ടി – വി. ആർ. സുധീഷ്

40. ബോധേശ്വരൻ - ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്

41. മരണാനന്തരം – കരുണാകരൻ

42. സതിസാമ്രാജ്യം – സുഭാഷ് ചന്ദ്രൻ

43. ഉമ്പർടോ എക്കോ – ബി. മുരളി

44. കാളീനാടകം – ഉണ്ണി ആർ.

45. ചാവുകളി – ഇ. സന്തോഷ്കുമാർ

46. രാത്രികളുടെ രാത്രി – കെ.എ. സെബാസ്‌റ്റ്യൻ

47. കൊമാല – സന്തോഷ് ഏച്ചിക്കാനം

48. ആവേ മരിയ – കെ. ആർ മീര

49. സൂര്യമുഖി – സിതാര എസ്

50. സംഘ് പരിവാർ - ഇന്ദു മേനോൻ

6 comments:

Manoraj said...

ജന്മദിനം. നെയ്പായസം, ഷെര്‍ലക്ക്, വാസ്തുഹാര, കൊമാല, ആവേ മരിയ, ഇതൊക്കെ എനിക്കും ഇഷ്ടം തന്നെ. പക്ഷെ ഇന്ദുമേനോന്റെ ലെസ്ബിയന്‍ പശുവാണ് സംഘപരിവാറിനേക്കാള്‍ ഹൃദ്യമായി തോന്നിയത്. അതുപോലെ തന്നെ ചെറ്റയും. സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം തന്നെയല്ലേ കൂടുതല്‍ മനോഹരം. പ്രിയ എ.എസിന്റെയും രേഖ.കെയുടേയും രചനകള്‍ ഈ ലിസ്റ്റില്‍ വരാതിരുന്നത് ശരിയായോ എന്നൊരു സംശയം. അതുപോലെ തന്നെ സുരേഷ്.പി.തോമസിന്റെ സത്യമായും ഞാന്‍ കണ്ടു എന്ന സമാഹാരത്തിലെ സത്യമായും ഞാന്‍ കണ്ടു, മിശിഹായുടെ രണ്ടാം വരവ്, എന്നിവയും അതേ സാമാഹാരത്തിലെ തന്നെ ഷട്ടപ്പ് എന്ന കഥ വ്യത്യസ്ഥതകൊണ്ടും മികവുറ്റതാണെന്ന് തോന്നി. വാതപ്പരു എന്ന ബിജു.സി.പിയുടെ കഥയും നല്ല രചനതന്നെ. പിന്നെ 50 കഥകളാവുമ്പോള്‍ അഭിരുചിക്കനുസരിച്ച് ഭിന്നതകള്‍ കാണുമെന്നതില്‍ സംശയമില്ല.

anitha sarath said...

ഈ. ഹരികുമാറിന്‍റെ അനിതയുടെ വീട്, ഉരൂബിന്‍റെ രാച്ചിയമ്മ തുടങ്ങിയ കഥകള്‍ ഇഷ്ടമായില്ലേ ബെന്നീ

Swathi George said...

വിക്ടർ ലീനസ്സിന്റെ കഥകൾ വിടരുത്. പത്ത് പന്ത്രണ്ട് കഥകൾ കൊണ്ട് ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു വിക്ടർ

Unknown said...

ഉറൂബിന്റെ ഒറ്റ കഥയും ലിസ്റ്റില്‍ ഇല്ലാതെ പോയി. :(

Unknown said...

ഒരുമാസം മുമ്പ് ഈ പോസ്റ്റിൽ കമൻ്റ് ചെയ്യുമ്പോൾ ബ്ലോഗറുടെ പ്രൊഫൈൽ ശ്രദ്ധിച്ചിരുന്നു. ഇന്ന് ഇൻ്റർനെറ്റിൽ ചെറുകഥകൾക്കായുള്ള തെരച്ചിലിൽ ഇവിടെ വീണ്ടുമെത്തി.
നോക്കിയപ്പോൾ ബെന്യ‌മൻ്റെ പോസ്റ്റിനുതാഴെ എൻ്റെ കമൻ്റ്...

Unknown said...

ബ്ലോഗറുടെ പ്രൊഫൈൽ ശ്രദ്ധിച്ചിരുന്നില്ല.